(ഈ കഥയുടെ വീഡിയോ കാണണമെങ്കില്‍ ഇവിടെ നോക്കുക).
കഥാസന്ദര്‍ഭം -
ഒരു ഓണാഘോഷത്തിന് ചേട്ടനും ബോബനും ഉള്‍പ്പെട്ട “പാഞ്ചാലീ വസ്ത്രാക്ഷേപം” നാടകം അവതരിപ്പിക്കുന്നു. അതില്‍ ബോബന് പാഞ്ചാലീ വേഷത്തിലാണ്. നാടകത്തിനിടയില് ചേട്ടന് ബോബന്റെ സാരിയഴിക്കുന്നു. നേരത്തെ പറഞ്ഞിരുന്ന എണ്ണം തെറ്റി ബോബനുടുത്ത മൊത്തം സാരിയും അഴിച്ചുമാറ്റപ്പെടുന്നു.
ജട്ടി മാത്രമിട്ട ബോബന്!
ഇങ്ങനെ ജട്ടിയിട്ട ബോബനെ കുടുംബം മൊത്തത്തിലിരുന്ന് കാണുന്നത് മോശമാകുമെന്ന് സെന്‍സര്‍ബോര്‍ഡ്.
ഈ കഥയുടെ VCD അനുമതി സെന്‍സര്‍ബോര്‍ഡ് നിഷേധിക്കുകയും ചെയ്തു.
( രംഗത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ താഴെ)



ഒരു കുട്ടിയുടെ ജട്ടിയിട്ട രൂപം പോലും അശ്ലീലമാകുന്ന തരം സദാചാരമാണോ നമുക്കുള്ളത്?
ബോബനും മോളിയും നമ്മുടെ കുട്ടികളെ വഷളാക്കുമോ?