Friday, December 14, 2007

സെന്‍സര്‍ ബോഡ് കണ്ടെത്തിയ ബോബനും മോളിയിലെ അശ്ലീലം

ബോബനും മോളിയും ആനിമേറ്റഡ് കഥകളുടെ VCD പുറത്തിറക്കാനായി അതിന്റെ നിര്‍മ്മാതാക്കള്‍ കഥകള്‍ സെന്‍സറിംഗിന് ഏല്‍പ്പിക്കുകയുണ്ടായി. (ഇപ്പോള്‍ എല്ലാ VCD കള്‍ക്കും സെന്‍സറിംഗ് ബാധകമാണ്). കുട്ടികള്‍ക്കുള്ള വകുപ്പില്‍ പെടുത്തിയാണ് സെന്‍സറിംഗിനയച്ചത്. അതിനാല്‍ ചില കഥകള്‍ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയില്ല. പൊതുവെ സീകാര്യമല്ലായെന്ന് തോന്നിയ കഥകള്‍ ആനിമേറ്റ് ചെയ്യുന്നതില്‍ നിന്നും ഞാന്‍ ഒഴിവാക്കിയിരുന്നു. എങ്കിലും സെന്‍സര്‍ബോര്‍ഡിന്റെ കണ്ണുകളില്‍ ചിലതെല്ലാം നമ്മുടെ സദാചാരത്തിന് നിരക്കാത്തതായിരുന്നു. അതിലെ ഒരു കഥയില്‍ സെന്‍സര്‍ബോര്‍ഡ് കണ്ടെത്തിയ മോശം ഭാഗം താഴെക്കൊടുക്കുന്നു.
(ഈ കഥയുടെ വീഡിയോ കാണണമെങ്കില്‍ ഇവിടെ നോക്കുക).

കഥാസന്ദര്‍ഭം -
ഒരു ഓണാഘോഷത്തിന് ചേട്ടനും ബോബനും ഉള്‍പ്പെട്ട “പാഞ്ചാലീ വസ്ത്രാക്ഷേപം” നാടകം അവതരിപ്പിക്കുന്നു. അതില്‍ ബോബന്‍ പാഞ്ചാലീ വേഷത്തിലാണ്. നാടകത്തിനിടയില്‍ ചേട്ടന്‍ ബോബന്റെ സാരിയഴിക്കുന്നു. നേരത്തെ പറഞ്ഞിരുന്ന എണ്ണം തെറ്റി ബോബനുടുത്ത മൊത്തം സാരിയും അഴിച്ചുമാറ്റപ്പെടുന്നു.

ജട്ടി മാത്രമിട്ട ബോബന്‍!
ഇങ്ങനെ ജട്ടിയിട്ട ബോബനെ കുടുംബം മൊത്തത്തിലിരുന്ന് കാണുന്നത് മോശമാകുമെന്ന് സെന്‍സര്‍ബോര്‍ഡ്.
ഈ കഥയുടെ VCD അനുമതി സെന്‍സര്‍ബോര്‍ഡ് നിഷേധിക്കുകയും ചെയ്തു.

( രംഗത്തിന്റെ നിശ്ചല ദൃശ്യങ്ങള്‍ താഴെ)














ഒരു കുട്ടിയുടെ ജട്ടിയിട്ട രൂപം പോലും അശ്ലീലമാകുന്ന തരം സദാചാരമാണോ നമുക്കുള്ളത്?

ബോബനും മോളിയും നമ്മുടെ കുട്ടികളെ വഷളാക്കുമോ?

18 comments:

  1. ബോബനും മോളിയും ആനിമേഷന്‍ കഥകളില്‍ ചിലത് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു. ബോബന്‍ ജട്ടിയിട്ട് നില്‍ക്കുന്ന രംഗം കുടുംബമായി കാണാന്‍ കൊള്ളില്ലെന്ന് സെന്‍സര്‍ബോര്‍ഡ്!

    ഒരു കുട്ടി ജട്ടിയിട്ട് നില്‍ക്കുന്ന രംഗത്തില്‍ അശ്ലീലം കാണുന്നത് വരെയെത്തിയോ നമ്മുടെ സദാചാരം?

    ബോബനും മോളിയും നമ്മുടെ കുട്ടികളെ ഇനിയിപ്പോ വഷളാക്കുമോ?

    ReplyDelete
  2. സെന്‍‌സര്‍ ബോര്‍‌ഡുകാരന്റെ തലയ്‌ക്ക് ഒരു അടികൊടുക്കാന്‍ തോന്നി......
    ബോബനും മോളിയും ടോസും യേശുദാസനും ഞങ്ങളുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കും അവിടെനിന്ന്‌ ആരും സെന്‍‌സര്‍ ചെയ്യില്ല....

    ReplyDelete
  3. ടി.വിയിലെ രംഗങ്ങളും വഴിയോരത്തെ സിനിമ പോസ്റ്ററുകളും മറ്റും കുട്ടികള്‍ കാണുന്നതില്‍ ഒരു കുഴപ്പവുമില്ല. ലോകത്തെ ഏറ്റവും വലിയ തമാശയാണീ സെന്‍സെര്‍ ബേര്‍ഡെന്ന് പറയുന്നത്

    ReplyDelete
  4. സെന്‍‌സറ് ബോര്‍‌ഡിലുള്ള തരുണീമണികള്‍ അടക്കം കിളവന്‍‌സ് വരെ എല്ലാം പച്ചയ്‌ക്ക് കാണും, വിലയിരുത്തും, വെട്ടിനിരത്തും. ഹൊ! അവിടെയൊരു പണികിട്ടാന്‍ എന്താണാവോ വഴി? :)

    ReplyDelete
  5. ടിവിയും കാര്‍ട്ടൂണ്‍ പുസ്തകങ്ങളും ഇല്ലാതിരുന്ന ഒരു കാലത്ത് ബോബനും മോളിയും കൂട്ടുകാരെപ്പോലെയായിരുന്നു.സംസാരിക്കുന്ന ബോബനും മോളീയേയും ചേട്ടനേയുമൊക്കെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    ReplyDelete
  6. സെന്‍സര്‍ ബോര്‍ഡിനെ സെന്‍സര്‍ ചെയ്യേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഇതില്‍ എന്തോന്ന് ആണാവോ അവമ്മാര്‍ കണ്ടെത്തിയത്? അല്ലേലും സെന്‍സര്‍ ബോറ്ഡുകാര്‍ക്ക് എല്ലാം കാണാം. തോന്നിയപോലെ വീണ്ടുമിട്ട് കണ്ട് വെട്ടിമാറ്റാം. എന്നീട്ടോ, ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളും പരസ്യങ്ങളും മൊത്തം വസ്‌ത്രം അലര്‍ജിയുള്ള പെണ്ണുങ്ങള്‍ മാത്രം!

    ReplyDelete
  7. പുതിയ പ്രൊജക്റ്റ്സ് ഒന്നുമില്ലേ. യൂട്യൂബിലും കാണാറില്ല? തിരക്കായിയോ?

    ReplyDelete
  8. പിന്നെ..വഷളാകുമെന്നോ? മാഷെ അനിമേറ്റ് ചെയ്ത ഒരു ചെറുക്കന്റെ പടമല്ലേ അത്!അതും വരച്ചത്.! അത് അശ്ലീലം തന്നെ!! പകരം ബിപാഷ ബസു ടു പീസ് ഡ്രസ്സില്‍ നില്‍ക്കുന്നതോ ഐശ്വര്യാറായി കൊച്ചു നിക്കറില്‍ നില്‍ക്കുന്നതോ, ഇഷാ ഡിയോള്‍ ബിക്കിനിയില്‍ കടലില്‍ നിന്ന് മുങ്ങി നിവരുന്നതോ ഷാരുഖ് ഖാനോപ്പം അടിവസ്ത്രത്തില്‍ ആടിപ്പാടുന്ന തരുണിമണികളുടെ യഥാര്‍ത്ഥ വീഡിയോ ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അതൊക്കെ നമ്മുടെ സാംസ്കാരിക പ്രചോദന സല്‍ഗുണ സദാചാര ഉദ്ബോധന ചിത്രങ്ങളല്ലേ..??!!

    ശ്ലീലവും അശ്ലീലവും തിരിച്ചറിയാത്തന്റെ/വളുടെ മുന്നില്‍ ഒരു കലാസൃഷ്ടി വെയ്ക്കേണ്ടി വരുന്ന ഒരു കലാകാരന്റെ മനസ്സ് ആരറിയാന്‍??!!!

    ReplyDelete
  9. സാല്‍ജോ,ഇല്ലില്ല ഈ കാര്‍ട്ടൂണ്‍ ഞാന്‍ സെന്‍സര്‍ ചെയ്യാതെ കണ്ടിട്ടുണ്ട്.എന്നാലും ഇത്തരം കാര്‍ട്ടൂണ്‍ അല്ലാത്ത ശരിക്കുള്ള തുണിയുരിച്ചില്‍ പലതും അവര്‍ കത്രിക വെക്കാതെ വിടുന്നതാണ് കുട്ടികളെ വഷളാക്കാന്‍ പോകുന്നത്..ഈ ലിങ്കില്‍ പോയാ ഈ കാര്‍ട്ടൂണ്‍ കാണാം.ടിക്കറ്റ് വില 10 റിയാല്‍ മാത്രം,ആര്‍ക്കും കാണം എപ്പളും കാണാം.
    http://www.youtube.com/watch?v=Wf3bAE_apAg&e ആസ്വദിക്കൂ,ബോബന്‍ മോളി ഫാന്‍സ്.

    ReplyDelete
  10. ശ്ലീലാശ്ലീലങ്ങളെ കട്ടിക്കണ്ണട വച്ച് കാണുന്ന ഒരു പറ്റം ആളുകളുടെ കൈയ്യിലാണ് ഇന്നും കത്രിക. എന്ത് ചെയ്യാന്‍. സെന്‍സര്‍ ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ മീഡിയത്തിലൂടെ പരമാവധി ആളുകളിലേക്ക് എത്താന്‍ ശ്രമിക്കുക.

    ReplyDelete
  11. നാടോടി പറഞ്ഞതിനു താഴെ ഒരു ഒപ്പു വക്കുന്നു ഞാന്‍

    ReplyDelete
  12. ഹഹഹ... ബോബനും മോളിയും വായിച്ചാല്‍ ചിലപ്പോള്‍ ഇത്രയും ചിരിച്ചെന്നു വരില്ല, പക്ഷെ ഈ സെന്‍സര്‍ബോര്‍ഡിന്റെ കാര്യമോര്‍ത്തപ്പോള്‍ ചിരി നിയന്ത്രിച്ചിട്ടും ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല.

    ആ സെന്‍സര്‍ ബോര്‍ഡുകാര്‍ നാണിച്ചിട്ട് തലയില്‍ മുണ്ടിട്ടുപോലും ഐ പി എല്‍ ക്രിക്കറ്റ് കളി കാണുന്നില്ലെന്നാണ് ഒടുവില്‍ കേട്ട അശരീരി..!

    ReplyDelete
  13. ഇതാണൊ സെന്‍സര്‍ ബോര്‍ഡ് കാര്‍ കണ്ടെത്തിയ അശ്ലീലം? ഹാഹാ.. അല്ലാതെന്തു പറയാന്‍? ഇങ്ങനെയാണെങ്കില്‍ രണ്ട് മൂന്ന് വയസ്സുള്ള കുട്ടികളെ കുളിപ്പിക്കുന്ന സീനും അശ്ലീലമാണെന്ന് പറഞ്ഞ് വെട്ടിക്കളയുമല്ലോ. കഷ്ടം.

    ReplyDelete
  14. my suggestion is for my toms the creator for bobanum moliyum. I am a big fan of bobanum moliyum, from child hood i used to read this comic books. so I consider it is my duty to mention the mistakes made by you in your comic book. One such mistake is in your 170th edition, i.e july 2008 and page no 24, it contains comments which offends hindu religion, by making such comments you are presenting lord krishna in bad manner and i do not think any follower of religion will take it as joke. So it is your responsibility to correct mistake and apoligise for the same.I hope i am not said any thing wrong

    ReplyDelete
  15. ഇവമാരുടെയൊക്കെ വീട്ടിലെ പിള്ളേര്‍ ജട്ടിയില്‍ നില്‍ക്കുമ്പോള്‍ എന്ത് കട്ട് ചെയ്യും ?

    ReplyDelete
  16. aadyam senser boardney senser cheythal ethra ennam boardil bakki kanumennu kandariyam hmm..

    ReplyDelete